play-sharp-fill
ക്ഷമ ചോദിച്ച് സണ്ണിലിയോൺ:  കൊച്ചിയിലെ ‘വാലന്റൈൻസ് നൈറ്റ്’  പരിപാടിയിൽ നിന്ന് പിൻമാറി

ക്ഷമ ചോദിച്ച് സണ്ണിലിയോൺ: കൊച്ചിയിലെ ‘വാലന്റൈൻസ് നൈറ്റ്’ പരിപാടിയിൽ നിന്ന് പിൻമാറി

സ്വന്തം ലേഖകൻ


കൊച്ചി: പ്രണയദിനത്തിൽ കൊച്ചിയിൽ നടക്കനിരുന്ന വാലൻറൈൻസ് നൈറ്റ്’ പരിപാടിയിൽ നിന്ന് സണ്ണി ലിയോൺ പിൻമാറി. വൈകിട്ട് നടക്കാനിരുന്ന ഷോയിൽ നിന്ന് പിൻമാറുന്ന കാര്യം ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. ചുവപ്പ് ക്രോസ്മാർക്ക് ചെയ്ത പരിപാടിയുടെ പോസ്റ്റർ സഹിതമാണ് സണ്ണിയുടെ ട്വീറ്റ്

‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ ‘വാലൻറൈൻസ് ഡേ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നില്ല. പരിപാടിയുടെ പ്രമോട്ടർമാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പിൻമാറുന്നതെന്നും സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടി മാറ്റിവെച്ചത് ചില സാങ്കേതിക തടസങ്ങൾ മൂലമെന്നാണ് സംഘാടകരുടെ പ്രതികരണം. ആകെ 190 ടിക്കറ്റുകൾ മാത്രമാണ് വിറ്റു പോയതെന്നും സംഘാടകർ പറയുന്നു. അതേസമയം, പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കമാണ് പരിപാടിയിൽ നിന്നും സണ്ണി പിൻമാറാൻ കാരണമെന്നാണ് സൂചന.