വഴിയരികില്‍ നിര്‍ത്തിയിട്ട കാര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ അസഭ്യവര്‍ഷം; വാഹനം ത‌ടഞ്ഞുനിര്‍ത്തി പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിനു നേരെയാണ് ഇയാളുടെ പ്രകടനം; കുടുംബം വീട്ടിലേക്ക് മടങ്ങുംവഴിയും  പ്രതി കാര്‍ വഴിയില്‍ ത‌ടഞ്ഞ് ഭീഷണി തുടര്‍ന്നു

Spread the love

സ്വന്തം ലേഖകൻ  

പത്തനംതിട്ട: ക‌ടമ്പനാട്ടില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട കാര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ അസഭ്യവര്‍ഷം. പ്രതി വാഹനം ത‌ടഞ്ഞുനിര്‍ത്തി കുടുംബത്തെ അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം സ്വദേശി സന്തോഷിനും കുടുംബത്തിനും നേരെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം സുനീഷ് എന്നയാള്‍ അസഭ്യവര്‍ഷം നടത്തിയത്. പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിനു നേരെയാണ് ഇയാളുടെ പ്രകടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കുടുംബത്തെ അപമാനിച്ച ക‌ടമ്പനാട് സ്വദേശി സുനിഷിനെതിരെ പൊലീസ് കേസെടുത്തു. കടമ്പനാടുള്ള സഹോദരന്‍റെ വീട്ടിലെത്തിയ സന്തോഷ് വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

പിന്നാലെ ഓട്ടോയിലെത്തിയ സുനീഷ് കാര്‍ മാറ്റണമെന്നാവശ്യപ്പെട്ടു. ഓട്ടോയ്ക്ക് പോകാന്‍ ഇ‌ടമുണ്ടായിട്ടും ഇയാള്‍ പ്രകോപിതനായി ഭീഷണി മുഴക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.

പിന്നാലെ പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചുമടങ്ങി. എന്നാല്‍ കുടുംബം വീട്ടിലേക്ക് മടങ്ങുംവഴി പ്രതി കാര്‍ വഴിയില്‍ ത‌ടഞ്ഞ് ഭീഷണി തുടര്‍ന്നു. സന്തോഷിന്‍റെ പരാതിയില്‍ ഏനാത്ത് പൊലീസ് കേസെടുത്തു