ബാങ്കിലെ കൗണ്ടറില്‍ നിന്ന് 10 വയസുകാരന്‍ മേഷ്ടിച്ചത് ഒരു ലക്ഷം രൂപ; ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ തക്കത്തിനാണ് കുട്ടി ഒരു ലക്ഷം രൂപ കൈക്കലാക്കി കടന്നുകളഞ്ഞത് 

Spread the love

സ്വന്തം ലേഖകൻ  

ഡൽഹി: ബാങ്കിലെ കൗണ്ടറില്‍ നിന്ന് 10 വയസുകാരന്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. ബിഹാറിലെ ബക്സര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.

ഒരു സ്ത്രീക്കൊപ്പം ബാങ്കില്‍ എത്തിയ കുട്ടി, ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ തക്കത്തിന് ഒരു ലക്ഷം രൂപ കൈക്കലാക്കി കടന്നുകളഞ്ഞതായാണ് ചീഫ് ബ്രാഞ്ച് മാനേജര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ബാങ്കിന് അകത്തേയും പുറത്തേയും സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഇതിനൊപ്പം ബ്രാഞ്ചിലെ അക്കൗണ്ട് ഉടമകളായ വനിതകളുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്.