
കോട്ടയം കുറിച്ചിയിൽ വാഹനാപകടം; ഒരാൾ മരിച്ചു; പൊലീസുകാരനടക്കം നാല് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: എം സി റോഡിൽ ചിങ്ങവനത്തിന് സമീപം കുറിച്ചിയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്നാട് സ്വദേശി ദാരുണമായി മരിച്ചു
അപകടത്തിൽ പൊലീസ് ഓഫിസടറക്കം നാല് പേർക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ചിങ്ങവനത്തിന് സമീപം കുറിച്ചി കാലായിപ്പടിയിലാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം നഷ്ടമായ കാർ കടത്തിണ്ണയിൽ നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശി സ്വാമിദൊരൈയെ ഇടിച്ചു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Third Eye News Live
0