
സ്വന്തം ലേഖകൻ
കോഴിക്കോട്: കളക്ടർ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചില വിരുതന്മാർ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നത് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കളക്ടർ രംഗത്ത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടറിന്റെ അറിയിപ്പ്.
കനത്ത മഴ മൂലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എ ഗീതാ ഐഎഎസ് വ്യാജ പോസ്റ്ററുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത് 7.45-ഓടെയായിരുന്നു എങ്കിലും ആറ് മണി മുതൽ തന്നെ അവധി സംബന്ധിച്ച വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട് എന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഇത്തരം പോസ്റ്ററുകൾ വ്യാജമാണ്.
വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും കളക്ടർ വ്യക്തമാക്കി. ഔദ്യോഗികമായി അവധി അറിയിച്ച പോസ്റ്റിന് താഴെയായിരുന്നു കലക്ടർ വ്യാജവാർത്തയ്ക്കെതിരെയും പ്രതികരിച്ചത്.
അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.