
സ്വന്തം ലേഖിക
കണ്ണൂർ: തലശ്ശേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രത്തിലെ ആദ്യ ക്ലാസ് തല സംഗമം – “തിരികെ” ഇന്നലെ സ്കൂൾ അങ്കണത്തിൽ നടന്നു.
6 മാസ കാലത്തെ പ്രയത്നം കൊണ്ടും പ്രവർത്തനം കൊണ്ടും വിവിധ രാജ്യങ്ങളിൽ പ്രവാസികളായി മാറിയവരും തദ്ദേശവാസികളുമായ പൂർവ്വ വിദ്യാർത്ഥിനികളായ 2004-2005 വർഷം 10A ഡിവിഷനിലെ 73 പേര് ഒത്തുകൂടി പരിപാടി വൻ വിജയമാക്കി മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനദ്ധ്യാപിക നിഷ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ പ്രസിഡണ്ട് ഷഹരിയർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശഅനിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.
2004-05 വർഷം അദ്ധ്യാപിക അദ്ധ്യാപകരായ രഞ്ജപ്പൻ, ജോൺസൺ,സനഗൻ, നളിനി, ഗീത, ശ്രീരഞ്ജിനി, കലേശ്വരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അകാലത്തിൽ വിട്ടുപോയ ക്ലാസ് ടീച്ചർ രജനി ടീച്ചറെ സ്മരിച്ചു. 2004-05 വർഷം 10 എ ഡിവിഷൻ ക്ളാസിൽ പഠിതാക്കളായ വിദ്യാർത്ഥിനികളുടെ ഗുണനന്മകളും അച്ചടക്ക അനുസരണ ബോധവും, സ്ത്രീ ശാക്തീകരണ പ്രാധാന്യവും, പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളിൽ ഇത്തരം ഒത്തുകൂടലും സംഗമവും അപൂർവമാണെന്നും. സംഘാടനം മികച്ചതാണെന്നും., ചടങ്ങിൽ സംസാരിച്ച അദ്ധ്യാപിക അദ്ധ്യാപകർ എടുത്തു പറഞ്ഞു പ്രശംസിച്ചു.
സംഗമ പരിപാടിയിൽ പങ്കാളികളായ മുഴുവൻ പേർക്കും ഫസ്ന നന്ദി പറഞ്ഞു.