
സ്വന്തം ലേഖകൻ
കോട്ടയം: പാസ്പോർട്ട് വേരിഫിക്കേഷനുമായി ബന്ധപ്പെട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ദൈവദൂതന്റെ വേഷമണിഞ്ഞപ്പോൾ വീട്ടമ്മ ജീവിതത്തിലേക്ക്. വാകത്താനം പോലീസ് സ്റ്റേഷനിലെ എസ്. സി. പി. ഒ ആയ പ്രദീപ് കുമാർ ജോലിയുടെ ഭാഗമായി തോട്ടയ്ക്കാട് നെടുമറ്റം ഭാഗത്തു ചെന്നപ്പോഴാണ് ഒരു ജീവൻ മരണത്തോട് മല്ലടിക്കുന്നത് കണ്ടത്.
പാസ്പോർട്ട് വെരിഫിക്കേഷന്റെ ഭാഗമായി പോയ വീട്ടിൽ ഒറ്റയ്ക്കായിരുന്ന കുടുംബനാഥ ഹാർട്ട് അറ്റാക്ക് വന്ന് ഗുരുതരാവസ്ഥയിലായിരുന്നു, വീട്ടിൽ ആരുമില്ലാത്ത സമയത്ത് ദൈവദൂതനെ പോലെ കടന്നു വന്ന ഈ പോലീസുകാരൻ വീട്ടിലുണ്ടായിരുന്ന കാറെടുത്ത് ഉടൻ തന്നെ വീട്ടമ്മയെ ചങ്ങനാശേരി ചെത്തിപ്പുഴ ഹോസ്പിറ്റലിൽ എത്തിച്ചു. വരാനിരുന്ന വലിയൊരു ആപത്തിൽ നിന്ന് വീട്ടമ്മയെ രക്ഷപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥന്റെ സമയോജിതമായ ഇടപെടലിൽ വീട്ടമ്മ ജീവിതത്തിലേക്ക് തിരികെയെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് സേനയുടെ അഭിമാനം വാനോളം ഉയർത്തിയ പ്രദീപ് കുമാർ സി വി എന്ന പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ.