തീരുമാനം കാത്ത്… ; പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു ; രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടാനാകാതെ 17,427 വിദ്യാർത്ഥികൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണ 17,427 വിദ്യാർത്ഥികൾക്കാണ് അലോട്ട്മെന്റ് ലിസ്റ്റിൽ ഇടം നേടാനാകാതെ പോയത്.

അതേസമയം, 6,791 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇത്തവണ 23,218 അപേക്ഷകരാണ് ഉണ്ടായിരുന്നത്. സീറ്റ് ലഭിക്കാതെ പോയതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും മലബാർ മേഖലയിൽ നിന്നുള്ളവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group