ആലപ്പുഴ എടത്വയിൽ കാർ കത്തിയ സംഭവം; മരിച്ചത് വാഹനത്തിന്റെ ഉടമ ; കാറിനുള്ളില്‍ കയറിയ ജയിംസ് കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് ; മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും ആധാരവും ഉള്‍പ്പെടെ കത്തിച്ചാണ് ജയിംസ് ജീവനൊടുക്കിയത്
സ്വന്തം ലേഖകൻ
ആലപ്പുഴ: എടത്വ തായങ്കരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് വാഹനത്തിന്റെ ഉടമ എടത്വ മാമ്മൂട്ടില്‍ ജയിംസ് കുട്ടി ജോര്‍ജ് (49) തന്നെയെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം ഏതാണ്ട് പൂര്‍ണമായി കത്തിയ നിലയിലായിരുന്നു.
ജയിംസ് കുട്ടിയുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് കമ്പി ഇട്ടിരുന്നു. ഇത് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കാറിനുള്ളില്‍ കയറിയ ജയിംസ് കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് കരുതുന്നത്. ഇയാള്‍ മദ്യപിച്ച് ദിവസവും വീട്ടുകാരുമായി വഴക്കുണ്ടാക്കുമായിരുന്നു. വഴക്കിനൊടുവില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യും.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും ആധാരവും ഉള്‍പ്പെടെ കത്തിച്ചാണ് ജയിംസ് കുട്ടി ജീവനൊടുക്കിയത്.
ആധാരം ഉള്‍പ്പെടെ കത്തിക്കുകയാണെന്ന് കാണിച്ച് ജയിംസ് കുട്ടി സുഹൃത്തിന് സന്ദേശം അയച്ചിരുനു. തായങ്കര ജെട്ടി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് കാര്‍ കത്തുന്നത് പ്രദേശവാസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തീ ആളിപ്പടരുന്നത് കണ്ടപ്പോള്‍ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെയും അറിയിച്ചു.