
കോട്ടയം: പാവങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ എന്നും മുൻനിരയിലായിരുന്നു സാമുവൽ സാറെന്ന് എസ്ഡിപിഐ.
കോട്ടയത്തെ നന്മയുടെ മുഖമാണ് സാമുവൽ സാർ എന്ന ടി.ജി സാമുവൽ. യഥാർത്ഥ ഗാന്ധിയൻ. സമരങ്ങളിലും സത്യാഗ്രഹങ്ങളിലും, പാവങ്ങളുടെയും ദരിദ്രരുടെയും അവകാശ പോരാട്ടങ്ങളിലും എന്നും മുൻനിരയിലുണ്ടായിരുന്നു അദ്ദേഹം.
ഖാദി തൊപ്പിയും ഖദർ വസ്ത്രങ്ങളും ധരിച്ച് പഴകി തുരുമ്പിച്ച ഒരു സൈക്കിളിൽ നഗരത്തിലെ ജനവിഥിയിലൂടെ അദ്ദേഹം സഞ്ചരിക്കുന്ന കാഴ്ച കോട്ടയംകാർക്ക് സുപരിചിതമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം നഗരസഭയിൽ മൂന്ന് ഘട്ടങ്ങളായി 15 വർഷം കൗൺസിലർ ആയിരുന്ന ടി.ജി സാമുവൽ 27 വർഷം എം.ടി സെമിനാരി ഹൈസ്കൂളിൽ അധ്യാപകനുമായിരുന്നു.
പൊതുജനങ്ങൾക്ക് ഇടയിലാണ് എന്നും ടി.ജി സാമുവൽ ജീവിച്ചത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ നിരവധിയാണ്.
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് യു . നവാസ്, മണ്ഡലം സെക്രട്ടറി അൻവർ പാഷ, ബ്രാഞ്ച് പ്രസിഡൻ്റ് തനീഷ്, സെക്രട്ടറി അബൂബക്കർ എന്നിവർ സാമുവൽ സാറിൻ്റെ മൃതദ്ദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.