കരിപ്പൂരിൽ വൻ സ്വർണവേട്ട; ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 4580 ഗ്രാം സ്വർണമിശ്രിതവുമായി നാലുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 4580 ഗ്രാം സ്വർണമിശ്രിതവുമായി നാലുപേർ അറസ്റ്റിൽ. കരിപ്പൂരിൽ ദുബായിൽ നിന്നും ഷാർജയിൽ നിന്നും വിവിധ വിമാനങ്ങളിൽ എത്തിയ നാലുപേരാണ് പിടിയിലായത്. രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന 4580 ഗ്രാം സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് നാലുപേരെയും പിടികൂടിയത്.

ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ പാലക്കാട്‌ കൂറ്റനാട് സ്വദേശി പുത്തൻവളപ്പിൽ റിഷാദിൽ (32) നിന്നും 1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ 4 ക്യാപ്സൂളുകളും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശിയായ മുഹമ്മദ്‌ ഷാമിലിൽ (21) നിന്നും 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം തവനൂർ സ്വദേശിയായ ചോമയിൽ മുഹമ്മദ്‌ ഷാഫിയിൽ(41) നിന്നും 1537 ഗ്രാം സ്വർണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളും ഇന്നു രാവിലെ ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂർ ഷിഹാബുദീനിൽ (38) നിന്നും 1159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group