video
play-sharp-fill

“ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു….. എന്തിനാണ് മൂന്ന് ദിവസം അവധി “; ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച്‌ നടന്‍ വിനായകന്‍; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

“ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു….. എന്തിനാണ് മൂന്ന് ദിവസം അവധി “; ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച്‌ നടന്‍ വിനായകന്‍; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

Spread the love

സ്വന്തം ലേഖിക

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ.

ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് സോഷ്യല്‍ മീഡിയ ലൈവിലെത്തി വിനായകൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല.

കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ച്‌ സംസാരിക്കുന്നത്.

അതേ സമയം നടന് എതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധമാണുയരുന്നത്. വിനായകൻ മാപ്പ് പറയണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നടന് എതിരെ കേസെടുക്കണമെന്ന് പറയുന്നവരുമുണ്ട്