ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങി; വാഹനാപകടത്തിൽ കോൺ​ഗ്രസ് പ്രവർത്തകന് ദാരൂണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കുമളി: മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങിയ പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. കോൺഗ്രസ് പ്രവർത്തകൻ അട്ടപ്പള്ളം പുതുവലിൽ കണ്ടത്തിൽ കെവൈ വർഗീസാണ് (47) മരിച്ചത്.

വർ​ഗീസ് സഞ്ചരിച്ചിരുന്ന വാഹനം റാന്നിക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ്കു ബിനോയ് നടൂപ്പറമ്പിൽ എന്നിവർക്കൊപ്പമാണ് വർ​ഗീസ് തിരുവനന്തപുരത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട ശേഷം ഇവർ മടങ്ങി. തിരിച്ചുപോകുന്നതിനിടെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ റാന്നിയ്ക്കു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വർഗീസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രസാദ് മാണി, ബിനോയ് നടൂപ്പറമ്പിൽ എന്നിൽ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.