
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചരക്കു വാഹനങ്ങളിലെ കയറുകൾ കുരുക്കാവാതെ നോക്കണമെന്നുള്ള മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ടാർപാളിൻ ഉപയോഗിച്ച് മൂടിയും അല്ലാതെയും കയർ വരിഞ്ഞുകെട്ടി കൃത്യമായി മുറുക്കാതെയും, ബാക്കി വരുന്ന കയർ അലക്ഷ്യമായി ചുറ്റിവെച്ചും പോകുന്ന വാഹനങ്ങൾ നമ്മൾ കാണാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അപകടങ്ങൾക്കിടയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ലോഡ് ഇല്ലാത്ത സമയത്ത് ഇത്തരം കയറുകൾ ഒരു ശ്രദ്ധയുമില്ലാതെ ക്യാബിന് മുകളിലോ ബോഡിക്കകത്തോ ചുറ്റി വെച്ച് പോകുന്നവരും കുറവല്ല.
ഇവ ഓടുന്ന വണ്ടിയിൽ നിന്ന് കെട്ടഴിഞ്ഞ് റോഡിലേക്ക് വീണ് മറ്റു റോഡുപയോക്താക്കൾക്കുണ്ടാക്കുന്ന അപകടങ്ങൾ വളരെ വലുതാണ്. അതിനാൽ കെട്ടുകയറുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



