
കൊല്ലത്ത് 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അച്ഛനും, അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്.
വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0