video
play-sharp-fill

ഈരാറ്റുപേട്ട വാ​ഗമൺ റോഡിൽ മാ​ങ്ങ​യു​മാ​യി വ​ന്ന പിക്കപ്പ് വാൻ മ​റി​ഞ്ഞു; ഡ്രൈ​വ​ർ തൊ​ടു​പു​ഴ സ്വദേശി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ രക്ഷ​പ്പെ​ട്ടു

ഈരാറ്റുപേട്ട വാ​ഗമൺ റോഡിൽ മാ​ങ്ങ​യു​മാ​യി വ​ന്ന പിക്കപ്പ് വാൻ മ​റി​ഞ്ഞു; ഡ്രൈ​വ​ർ തൊ​ടു​പു​ഴ സ്വദേശി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ രക്ഷ​പ്പെ​ട്ടു

Spread the love

സ്വന്തം ലേഖകൻ
തീ​ക്കോ​യി: മാ​ങ്ങ​യു​മാ​യി വ​ന്ന പിക്കപ്പ് വാൻ ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ വെ​ള്ളി​കു​ള​ത്തി​ന് സ​മീ​പം മ​റി​ഞ്ഞ് അപകടം. ഡ്രൈ​വ​ർ തൊ​ടു​പു​ഴ സ്വ​ദേ​ശി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ രക്ഷ​പ്പെ​ട്ടു.

പു​ള്ളി​ക്കാ​ന​ത്തു​നി​ന്നു വെ​ള്ളി​കു​ള​ത്തി​നു വ​രു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. ക​യ​റ്റം ക​യ​റു​ന്ന​തി​നി​ട​യി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ലോ​റി പി​ന്നി​ലേ​ക്ക് ഉ​രു​ളു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ വ​ശ​ത്താ​യി കി​ട​ന്ന ക​ല്ലി​ൽ ക​യ​റി​യ പി​ക്ക​പ്പ് റോ​ഡി​ന് വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group