video
play-sharp-fill

ചാലിശ്ശേരിയില്‍ തെരുവുനായ ആക്രമണം രൂക്ഷം; ഇന്ന് മൂന്ന് പേര്‍ക്ക് കടിയേറ്റു

ചാലിശ്ശേരിയില്‍ തെരുവുനായ ആക്രമണം രൂക്ഷം; ഇന്ന് മൂന്ന് പേര്‍ക്ക് കടിയേറ്റു

Spread the love

സ്വന്തം ലേഖിക

മാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയില്‍ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.

വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാര്‍ക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളില്‍ 25 ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

നിലവില്‍ തൃത്താല മേഖലയിലെ വിവിധ മേഖലകളില്‍ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വര്‍ദ്ധിക്കുകയാണ്.