
സ്വന്തം ലേഖകൻ
കോട്ടയം: മൂന്നാം കോടതിയിൽ മജിസ്ട്രേറ്റിന് നേരെ മാനസികരോഗിയുടെ കൈയ്യേറ്റ ശ്രമം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് കോട്ടയം കളക്ട്രേറ്റിനകത്തുള്ള മൂന്നാം കോടതിയിൽ കുമാരനെല്ലൂർ സ്വദേശിയായ മാനസിക രോഗി അതിക്രമിച്ചു കയറിയത്. തുടർന്ന് ഇയാൾ മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ആറ് മാസം മുൻപ് മനോരമ ജംങ്ഷനിൽ വനിതാ പൊലീസിനേയും, സിവിൽ പെലീസ് ഓഫിസറോയും. ട്രാഫിക്ക് എസ് എച്ച് ഓയേയും ആക്രമിച്ച യുവാവാണ് ഇന്ന് കോടതിയിൽ എത്തി മജിസ്ട്രേറ്റിനേയും ആക്രമിക്കാൻ ശ്രമിച്ചത്. ഇയാൾ 11 മണിയോടെ ജില്ലാ ആശുപത്രിയിലെത്തിയും പ്രശ്നം ഉണ്ടാക്കി. അവിടെനിന്ന് ഓടിച്ചു വിട്ടതിനെത്തുടർന്നാണ് കോടതിയിലേക്ക് പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസങ്ങൾക്ക് മുൻപ് മനോരമയ്ക്ക് സമീപം പൊലീസുകാരന്റെ ബൈക്ക് ഇയാൾ ചവിട്ടിമറിച്ചിടുന്നത് കണ്ടാണ് അന്ന് വനിതാ പൊലീസ് ഓടിയെത്തിയത്. തുടർന്ന് ഇയാൾ വനിതാ പൊലീസിനേയും അക്രമിക്കുകയായിരുന്നു. വനിതാ പൊലീസിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാറിനേയും ഇയാൾ മർദ്ദിച്ചു. ചന്തക്കവലയിൽവെച്ച് ട്രാഫിക്ക് പൊലീസും വെസ്റ്റ് പെലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലാക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയ ഇയാൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
മജിസ്ട്രേറ്റിനെ മാനസികരോഗി ആക്രമിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലാക്കി.
കോട്ടയത്തെ യുവ അഭിഭാഷകനായ അഡ്വ.അർജുൻ വി എസ് ആണ് പ്രതിയെ കീഴ്പ്പെടുത്തുന്നതിന് മുന്നിൽ നിന്നത്.