ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് ചില്ല് ഇളക്കി മാറ്റി ; സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം: പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസില്‍ പ്രതി പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു അശ്ലീല പ്രദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെയും ഇയാൾ ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതി നൽകിയിരുന്നു.