വയറുവേദനയും ഛര്‍ദ്ദിയും പനിയുമായി ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു ; മരണത്തിൽ അസ്വാഭാവികത ; കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ 

തൊടുപുഴ: വയറുവേദനയും ഛര്‍ദ്ദിയും പനിയുമായി ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവം.കരിങ്കുന്നം ഒറ്റല്ലൂര്‍ അമ്പലപ്പടി മണ്ണാത്തിപ്പാറയില്‍ സജിയുടെ മകൻ ഗൗരീശങ്കറാണ് (19) മരിച്ചത്.

ബന്ധുക്കള്‍ മരണത്തിൽ സ്വാഭാവികതയുണ്ടെന്ന് പറഞ്ഞ് രംഗത്ത്. ഇവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു മരണം. കഴിഞ്ഞ എട്ട് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗൗരീശങ്കര്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറുവേദനയും ‍ഛര്‍ദ്ദിയും പനിയും കാരണം ആദ്യം തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് എന്തോ ഔഷധം കഴിച്ചതാണ് മരണകാരണമെന്ന് കുറച്ച്‌ നാട്ടുകാരും പൊതുപ്രവര്‍ത്തകരും സംശയം പറഞ്ഞതോടെ കരിങ്കുന്നം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ ഗൗരീശങ്കറിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് ശേഷം കരിങ്കുന്നം സി.ഐ നൗഫലിന്റെ നേതൃത്വത്തില്‍ പൊലീസ് ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി.

നിലവില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്തെങ്കിലും ഉള്ളില്‍ ചെന്നതാണോ മരണകാരണമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നും സി.ഐ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കും. മുട്ടം പോളിടെക്നിക് കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ്. അമ്മ: റെജിമോള്‍. സഹോദരങ്ങള്‍: ഗൗരീനന്ദു, അശ്വതി.