കേന്ദ്ര സർക്കാരിന് തിരിച്ചടി; ഇ.ഡി ഡ‍യറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം; നടപടി സുപ്രിംകോടതി റദ്ദാക്കി

Spread the love

സ്വന്തം ലേഖകൻ

ന്യൂ‍ഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തലവന്‍റെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.ഇത് മൂന്നാം തവണയാണ് ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി സുപ്രിംകോടതി റദ്ദാക്കുന്നത്. 15 ദിവസത്തിനകം പുതിയ ഇ.ഡി ഡയറക്ടറെ നിയമിക്കണമെന്ന് ഉത്തരവിട്ട കോടതി, നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് ജൂലൈ 31 വരെ തുടരാമെന്നും വ്യക്തമാക്കി.

രണ്ടു വർഷം കഴിഞ്ഞ് 60ാം വയസ്സിൽ വിരമിക്കാനിരിക്കെ 2020 നവംബറിൽ സർക്കാർ കാലാവധി നീട്ടി നൽകി. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമീഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് അഞ്ചു വർഷം വരെ കാലാവധി നീട്ടാം. ഇതാണ് കോടതി തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. സുപ്രിം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ സുപ്രിം കോടതി വ്യക്തമാക്കി.1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി.

ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രിം കോടതിക്ക് മുന്നിൽ ഹർജികളെത്തിയത്.