പ്രായപൂർത്തിയാകാത്ത വനിതാ കായിക താരങ്ങൾ ഉൾപ്പെടെ 300ലധികം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; 175 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് ജയിലിൽവെച്ച് കുത്തേറ്റു; കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്;പ്രതി സഹതടവുകാരൻ

Spread the love

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വനിതാ കായിക താരങ്ങൾ ഉൾപ്പെടെയുള്ള പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ 175 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അമേരിക്കയുടെ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന ലാറി നാസർക്ക് ജയിലിൽ വെച്ച് കുത്തേറ്റു. മറ്റൊരു തടവുകാരനുമായുള്ള വഴക്കിനിടെ 59 കാരനായ നാസർക്ക് കുത്തേൽക്കുകയായിരുന്നു. ഒന്നിലധികം കുത്തേറ്റ നാസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ഞായറാഴ്ചയാണ് ജയിലിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ലാറി നാസർക്ക് ജയിലിൽ വെച്ച് കുത്തേറ്റതായി ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് വ്യക്തമാക്കിയിരുന്നു. കുത്തേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചെങ്കിലും പേരുവിവരങ്ങൾ തുടക്കത്തിൽ പുറത്തുവിട്ടിരുന്നില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും മറ്റ് തടവുകാർക്ക് പരിക്കേറ്റിട്ടില്ലെന്നും എഫ്ബിഐ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാസറിന് പത്തോളം കുത്തേറ്റതായാണ് റിപ്പോർട്ട്. കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പ്രതിയുടെ ആരോഗ്യനില നില തൃപ്തികരമാണ്. മറ്റൊരു തടവുകാരനുമായുള്ള വഴക്കിനിടെയാണ് കുത്തേറ്റതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല.

ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കളും ഇവരിൽ ഉൾപ്പെടുന്നുണ്ട്. മിഷിഗണിൽ വെച്ചാണ് ഭൂരിഭാഗം പെൺകുട്ടികളും ചൂഷണത്തിനിരയായത്. 2016ലാണ് ഞെട്ടിക്കുന്ന പീഡന വാർത്തകൾ പുറത്തുവന്നത്. നൂറോളം സ്ത്രീകളാണ് പരാതി നൽകിയത്. ടീം ഡോക്ടറായ അദ്ദേഹം ചികിത്സയുടെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീകൾ മൊഴി നൽകിയിരുന്നു.