play-sharp-fill
കേട്ടതൊന്നുമല്ല സത്യം; റാഫാൽ വില 2.86 ശതമാനം യു പി എ സർക്കാറിന്റെ കാലത്തേക്കാളും കുറവെന്ന് സി എ ജി റിപ്പോർട്ട്

കേട്ടതൊന്നുമല്ല സത്യം; റാഫാൽ വില 2.86 ശതമാനം യു പി എ സർക്കാറിന്റെ കാലത്തേക്കാളും കുറവെന്ന് സി എ ജി റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റഫാൽ വിമാനങ്ങളുടെ അന്തിമ വില ഉൾപ്പെടുത്താതെയുള്ളകൺട്രോളർ ആൻഡ്എഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് രാജ്യസഭയിൽ സമർപ്പിച്ചു. ഇപ്പോഴത്തെ കരാറിൽ യുപിഎ കാലത്തേക്കാളും 2.86 ശതമാനം അടിസ്ഥാന വിലയിൽ വിമാനങ്ങൾക്ക് കുറവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റു യുദ്ധ വിമാനങ്ങളുടെ വില താരതമ്യം ചെയ്താണ് വിലയിലെ ഈ മാറ്റം സിഎജി രേഖപ്പെടുത്തിയിരിക്കുന്നത്. സിഎജിയുടെ ഈ റിപ്പോർട്ട് ബിജെപിക്ക് താത്ക്കാലിക ആശ്വാസം പകരുന്നതാണ്. അതേ സമയം യുപിഎ കാലത്തെ കരാറിനേക്കാൾ ഒൻപത് ശതമാനം കുറവുണ്ടെന്നുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദവും പൊളിക്കുന്നതാണ് സിഎജി റിപ്പോർട്ട്.


എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ റിപ്പോർട്ട് തള്ളി. സിഎജിയായ രാജീവ് മെഹർഷി 2016-ൽ 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറുണ്ടാക്കുന്ന കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ മെഹർഷിക്ക് മേൽത്തട്ടിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടുണ്ടാകാമെന്നും കോൺഗ്രസ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനാണ് റിപ്പോർട്ട് രാജ്യസഭയിൽ വെച്ചത്. ഈ സമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സഭക്ക് പുറത്ത് റഫാൽ ഇടപാടിലെ അഴിമതി ആരോപിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിഷേധത്തിൽ പങ്കാളികളായി.

ഉച്ചയോടെ ലോക്സഭയിലും റിപ്പോർട്ട് സമർപ്പിക്കും. യുപിഎ കാലത്തെ കരാറിനേക്കാൾ ഇന്ത്യ 17.08 ശതമാനം പുതിയ കരാറിലൂടെ ലാഭമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്

ജീവനക്കാർ പണിമുടക്കിയാലും കൃത്യ ദിവസം വായ്പ തിരിച്ചടയ്ക്കണം; 7000 പേർക്ക് സബ്‌സിഡി നഷ്ടം