video
play-sharp-fill

‘പി വി അന്‍വറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം’; സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

‘പി വി അന്‍വറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം’; സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച്‌ പി വി അൻവര്‍ എം.എല്‍എയും കുടുബവും കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി.

നടപടിയ്ക്ക് കൂടുതല്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാൻ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017ലാണ് സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോര്‍ഡ് ചെയര്‍മാനും പി വി അൻവറും കുടുംബവും കൈവശവെച്ച മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിര്‍ദ്ദശം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നല്‍കി.

തുടര്‍ന്നും സര്‍ക്കാറിന്‍റെ മെല്ലെപ്പോക്ക് തുടര്‍ന്നതോടെയാണ് കോടതി നിലപാട് കര്‍ശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോര്‍ട്ട് നല്‍കാൻ സാവകാശം വേണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.

എന്നാല്‍ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.