Spread the love

സ്വന്തം ലേഖകൻ
കണ്ണൂർ: മട്ടന്നൂർ കുമ്മാനത്ത് സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കവെ കെഎസ്ആർടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്.

video
play-sharp-fill

അതേസമയം, കണ്ണൂർ തോട്ടടയിൽ ബസ് ലോറിയിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 12.45നാണ് തോട്ടട സെൻററിൽ ദേശീയ പാതയിലായിരുന്നു അപകടം. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്നു കല്ലട ട്രാവൽസിൻറെ എസി സ്ലീപ്പർ ബസ്. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തെ കടയിലേക്ക് ലോറി ഇടിച്ചുകയറി.

അപകട സമയത്ത് ഉറക്കത്തിലായിരുന്നു യാത്രക്കാർ. മയക്കം വിട്ടപ്പോൾ കാണുന്നത് ബസ് മറിയുന്നതാണെന്നും യാത്രക്കാർ പ്രതികരിച്ചു. അപകട സമയത്ത് 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group