play-sharp-fill
തച്ചങ്കരി പോയതോടെ എല്ലാം കുളമായി; ജീവനക്കാർ വെള്ളമടിച്ച് ഡിപ്പോയിൽ തമ്മിൽ തല്ലാൻ തുടങ്ങി

തച്ചങ്കരി പോയതോടെ എല്ലാം കുളമായി; ജീവനക്കാർ വെള്ളമടിച്ച് ഡിപ്പോയിൽ തമ്മിൽ തല്ലാൻ തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിൽ യാത്രക്കാർ നോക്കിനിൽക്കെ മദ്യലഹരിയിൽ തമ്മിൽതല്ലിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മാനേജ്മെന്റ്. യൂണിഫോമിൽ തമ്മിൽതല്ലിയ ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇക്കാര്യത്തിൽ കോർപ്പറേഷൻ ഇടപെട്ടത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നും കോർപറേഷന് മുഴുവൻ നാണക്കേടുണ്ടാക്കിയ ഇവരെ ജോലിയിൽ നിന്ന് നീക്കണമെന്നുമാണ് ആവശ്യം. തല്ലുകൂടിയ ഷൈൻ, ഡ്രൈവർ ബാബു എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഭവം അന്വേഷിച്ച പെരുമ്ബാവൂർ യൂണിറ്റ് വിജിലൻസ് ഇൻസ്പെക്ടറും കോർപറേഷന് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.