പൊലീസ് സ്റ്റേഷൻ്റെ മൂക്കിൻ തുമ്പത്ത് മോഷണം ; ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ്റെ മൂക്കിൻ തുമ്പത്ത് മോഷണം. ഞായറാഴ്ച ഹോട്ടൽ അവധിയായിരുന്നതിനാൽ തിങ്കളാഴ്ച ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സംസം ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്. ഹോട്ടൽ ഉടമ പറമ്പിൽ പീടിക ഷമീർ ബാബുവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.