video
play-sharp-fill

വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 27 ഗ്രാം  കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മണർകാട് സ്വദേശി

വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മണർകാട് സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: മണർകാട് കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മണർകാട് ചെറിയാൻ ആശ്രമം ഭാഗത്ത് വെളിയിൽ പടിഞ്ഞാറെതറ വീട്ടിൽ സൽമാനുൾ ഫാരിസ് പി.എ (23) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സന്ധ്യയോടുകൂടി പെട്രോളിങ് നടത്തുന്നതിനിടെ ചെറിയാൻ ആശ്രമം ഭാഗത്ത് വച്ച് സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.

മണർകാട് സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, ഗോപകുമാർ എസ്, സി.പി.ഓ മാരായ തോമസ് രാജു, ജിജോ തോമസ്, ശ്രീകുമാർ എ.എസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.