
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുള്‍പ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തില്‍ കുളിക്കാൻ ഇറങ്ങിയത്. രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കട്ടപ്പന ഫയര്‍ഫോഴ്സിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുറ്റടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.