വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം; നൂറ് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി; നാല് പേർ പിടിയിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പള്ളിത്തുറയില്‍ വൻ ലഹരി വേട്ടയില്‍ നൂറുകിലോ ക‌ഞ്ചാവും അരക്കിലോ എംഡിഎംഎയും പിടികൂടി.

കാറില്‍ക്കൊണ്ടുവന്ന കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന എം ഡി എം എയുമാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
സംഭവത്തില്‍ തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാ‌ര്‍ലോസ്, ഷിബു, അനു എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിത്തുറയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണ് പിടിയിലായതെന്ന് എക്‌സൈസ് വ്യക്തമാക്കി. നൂറ് കിലോ കഞ്ചാവ് കാറില്‍ വീട്ടിലെത്തിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വളയുകയായിരുന്നു.

പിന്നാലെ കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 62 പൊതികളിലായി സൂക്ഷിച്ചിരുന്ന നൂറ് കിലോ കഞ്ചാവ് കണ്ടെടുത്തു. കാറില്‍ നിന്ന് രണ്ടുപേരെയും പിടികൂടി.

ഇതിന് പിന്നാലെയാണ് ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് അരക്കിലോ എം ഡി എം എ പിടിച്ചെടുക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.