video
play-sharp-fill

മഴക്കെടുതി; കോട്ടയം ജില്ലയിൽ 68.64 ലക്ഷം രൂപയുടെ കൃഷിനാശം; 25.13 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു; ഏറ്റവുമധികം നാശം സംഭവിച്ചത് വാഴ കൃഷിയ്ക്ക്

മഴക്കെടുതി; കോട്ടയം ജില്ലയിൽ 68.64 ലക്ഷം രൂപയുടെ കൃഷിനാശം; 25.13 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു; ഏറ്റവുമധികം നാശം സംഭവിച്ചത് വാഴ കൃഷിയ്ക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാലവർഷം കനത്ത സാഹചര്യത്തിൽ ജില്ലയിൽ കാർഷികമേഖലയിൽ 68.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്.

2023 ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെയുള്ള കണക്കാണിത്. 25.13 ഹെക്ടർ സ്ഥലത്തെ കൃഷിയ്ക്ക് നാശമുണ്ടായി. 632 കർഷകർക്കാണ് നഷ്ടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത് വാഴ കൃഷിയ്ക്കാണ്. 7037 കുലച്ച വാഴകളും 2328 കുലയ്ക്കാത്ത വാഴകളും നശിച്ചു. ഈ മേഖലയിൽ മാത്രം 51.53 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

എട്ട് ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 96 റബർ മരങ്ങൾ നശിച്ചതിന് 1.92 ലക്ഷം രൂപയുടെയും 32 ജാതി മരങ്ങൾക്ക് 1.12 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.
5.30 ഹെക്ടറിലെ കപ്പ കൃഷിയും 1.50 ഹെക്ടറിലെ പച്ചക്കറി കൃഷിയും 10 തെങ്ങുകളും നശിച്ചു.