play-sharp-fill
വീട്ടുകാരുടെ വഴി കയ്യേറി മണിപ്പുഴ പാംഗ്രോവ് ഹോളിഡേയ്‌സ് റിസോർട്ട്; വാഹനങ്ങൾ നിരത്തി നാട്ടുകാരുടെ വഴിയടച്ചു; നഗരസഭ കോൺക്രീറ്റ് ചെയ്ത വഴി തങ്ങളുടേതെന്ന് റിസോർട്ടുകാർ; ദുരിതത്തിലായി നിരവധി വീട്ടുകാർ

വീട്ടുകാരുടെ വഴി കയ്യേറി മണിപ്പുഴ പാംഗ്രോവ് ഹോളിഡേയ്‌സ് റിസോർട്ട്; വാഹനങ്ങൾ നിരത്തി നാട്ടുകാരുടെ വഴിയടച്ചു; നഗരസഭ കോൺക്രീറ്റ് ചെയ്ത വഴി തങ്ങളുടേതെന്ന് റിസോർട്ടുകാർ; ദുരിതത്തിലായി നിരവധി വീട്ടുകാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂന്നരപതിറ്റാണ്ടായി നാട്ടുകാർ ഉപയോഗിച്ചിരുന്ന വഴി കയ്യേറി മണിപ്പുഴയിലെ പാംഗ്രോവ് റിസോർട്ട്. നഗരസഭ നാട്ടുകാർക്കായി കോൺക്രീറ്റ് ചെയ്തു നൽകിയ വഴിയാണ് തങ്ങളുടേതാണെന്ന് അടുത്തിടെ മാത്രം പ്രവർത്തനം ആരംഭിച്ച റിസോർട്ട് ഉടമകൾ അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനായി ഇവർ റോഡിൽ വാഹനങ്ങൾ നിരത്തി വഴി തടയുകയും ചെയ്തു.

ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അധികൃതരെല്ലാം റിസോർട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിൽ പ്രതിഷേധിച്ച് രാവിലെ റിസോർട്ടിലേയ്ക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തും.
മണിപ്പുഴ ബെൽമൗണ്ട് വടക്കേപ്പറമ്പ് ലെയിനാണ് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പാംഗ്രോവ് റിസോർട്ട് അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്. നഗരസഭ അംഗമായ ഷീജ അനിൽ മുൻകൈ എടുത്താണ് ഇവിടെ റോഡ് കോൺക്രീറ്റ് ചെയ്ത് നൽകിയത്. എന്നാൽ, അടുത്തിടെ മാത്രം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ച റിസോർട്ട് അധികൃതർ ഈ വഴി തങ്ങളുടേതൊണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


35 വർഷമായി പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ ഈ വഴിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്്. ഈ റോഡിൽ തന്നെ ഇരുമ്പ് കൂടാരം സ്ഥാപിച്ച പാംഗ്രോവ് അധികൃതർ വഴി തടസപ്പെടുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ഇവർ റോഡിൽ വാഹനങ്ങൾ ഇട്ട് ഗതാഗതം തടസപ്പെടുത്തി. തുടർന്നാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്.


നാട്ടുകാരുടെ വഴി തടസപ്പെടുത്തിയതിനെതിരെ നാട്ടുകാർ സിപിഎം നാട്ടകം ലോക്കൽ സെക്രട്ടറിയ്ക്കും, സിപിഎം കോട്ടയം ഏരിയ സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടുണ്ട്. നഗരസഭയിൽ നിന്നു ശേഖരിച്ച വിവരാവകാശപ്രകാരമുള്ള അപേക്ഷയിൽ ഈ വഴി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെയും സ്ഥലം കയ്യേറിയതിൽ നിന്നു പിന്മാറാൻ ഇവർ തയ്യാറായിട്ടില്ല.