
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
മീനച്ചില്ലാറ്റിൽ ഒരടികൂടി വെള്ളം ഉയർന്നാൽ റോഡ് മുങ്ങും. പാലാ കൊട്ടാരമറ്റം ടൗണും വെള്ളപൊക്ക ഭീഷണിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. കോട്ടയം ജില്ലയിൽ രാത്രി എല്ലാ താലൂക്കിലും മഴയുണ്ടായിരുന്നു. നിലവില്‍ ക്യാമ്പുകളിലായി 16 കുടുംബങ്ങളാണ് ഉള്ളത്. പുരുഷന്‍മാര്‍ 23, സ്ത്രീകള്‍ 22, കുട്ടികള്‍ 13, ആകെ 58 ആളുകള്‍ ക്യാമ്പുകളില്‍ ഉണ്ട്.
ജില്ലയിൽ പലയിടങ്ങളിലും മരം വീണു ഗതാഗത തടസ്സം ഉണ്ടായിരുന്നു. അഗ്നിരക്ഷ സേനയെത്തി മരം മുറിച്ച്മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.