മധ്യപ്രദേശിൽ മാനസിക വെല്ലുവിളി നേരിടുന്ന ദലിത് യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ; പ്രതി ബിജെപി എംഎൽഎയുടെ സഹായി ; അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

ഭോപ്പാൽ: മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ബിജെപി എം.എൽ.എ യുടെ സഹായിയായ പര്‍വേസ് ശുക്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി യുവാവിന്‍റെ മുഖത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. കുബ്രി ഗ്രാമത്തിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരൗഡി ഗ്രാമവാസിയായ ദസ്മത് റാവത് ആണ് ആക്രമണത്തിനിരയായത്. കുബ്രി ഗ്രാമവാസിയാണ് പര്‍വേസ്. അവിടെയെത്തിയപ്പോഴാണ് പ്രതി പര്‍വേസ് ശുക്ല ദസ്മതിനെ ഉപദ്രവിച്ചത്.

നിലത്ത് ഇരിക്കുകയായിരുന്ന ദസ്മത്തിന്‍റെ മുഖത്തേക്ക് പ്രതി മൂത്രമൊഴിക്കുന്നത് വിഡിയോയില്‍ കാണാം. ദേശീയ സുരക്ഷാ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു. ബിജെപി പ്രവര്‍ത്തകന്‍റെ പ്രാകൃതമായ പ്രവര്‍ത്തിയെ കോണ്‍ഗ്രസ് അപലപിച്ചു.

ദലിത് സമൂഹത്തിനെതിരെ വ്യാപകമായ അക്രമമാണ് ബിജെപി നടത്തുന്നതെന്ന വാദവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വിഷയത്തില്‍ ബിജെപി നേതൃത്വം മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.