മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു ; മുത്തശ്ശിയെയും 12കാരിയെയും കാണാനില്ല ; രക്ഷപ്രവർത്തനം തുടരുന്നു
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം അമരമ്പലം പുഴയില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. മുത്തശ്ശിയെയും പന്ത്രണ്ടുകാരിയെയും കാണാനില്ല. മറ്റു മൂന്നുപേര്‍ രക്ഷപെട്ടു.
പുലര്‍ച്ചയോടെയാണ് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി.
എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.
Third Eye News Live
0