
സ്വന്തം ലേഖകൻ
കോട്ടയം: മുത്തൂറ്റ് ഫിനാൻസിന്റെ വക കോട്ടയത്തെ പോലീസുകാർക്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. ജില്ലാ പൊലീസിനും, ട്രാഫിക് പോലീസുകാർക്കുമാണ് മഴക്കോട്ടുകൾ വിതരണം ചെയ്തത്.
ജില്ലാ പോലീസിനും ട്രാഫിക്ക് പൊലീസിനുമായി 150 മഴക്കോട്ടുകളാണ് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുത്തൂറ്റ് ഫിനാൻസ് റീജിണൽ മാനേജർ തോമസ് വി കൂര്യക്കോസ് കോട്ടയം അഡീഷണൽ എസ്പി വി സുഗതന് മഴക്കോട്ടുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
ട്രാഫിക്ക് പൊലീസിന് നല്കിയ 75 മഴക്കോട്ടുകൾ കോട്ടയം ഡിവൈഎസ്പി കെജി അനീഷിന് മുത്തൂറ്റ് ഗ്രൂപ്പ് റീജണൽ മാനേജർ കൈമാറി
ട്രാഫിക് എസ്എച്ച്ഒ ഹരിഹരകുമാർ, എസ് ഐമാരായ സന്തോഷ്, ഉദയകുമാർ പി എസ്, മുത്തൂറ്റ് ഫിനാൻസ് കോട്ടയം സോണൽ സെക്രട്ടറി രാജ് ഫിലിപ്പ്, മുത്തൂറ്റ് ഗ്രൂപ്പ് വിജിലൻസ് ഓഫീസർ ഉണ്ണികൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.