സ്വന്തം ലേഖിക
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും, പെട്രോളിയം ഉത്പന്നങ്ങളുടെയും ഗ്യാസ് വിലയിൽ ഉണ്ടായിരിക്കുന്ന വർധനവും തടയാൻ സർക്കാർ അടിയന്തിര ഇടപെടലൽ നടത്തണമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ.) സംസ്ഥാന-ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അനിയന്ത്രിതമായ വിലക്കയറ്റം ഭക്ഷണ നിർമാണ വിതരണ മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനിയന്ത്രിതമായ വിലക്കയറ്റം ജനജീവിതത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അനിയന്ത്രിതമായ വിലക്കയറ്റ നിയന്ത്രണത്തിന് നിയമ നിർമാണം നടത്തണമെന്നും, വിലക്കയറ്റം തുടരുന്ന പക്ഷം സമാന മേഖലയിലുള്ള സംഘടനകളുമായി സഹകരിച്ച് ശക്തമായ സമരത്തിന് എ.കെ.സി.എ. നേതൃത്വം നല്കുമെന്നും സംസ്ഥാന രക്ഷാധികാരി എലിയാസ് സക്കറിയ, കോട്ടയം മേഖല പ്രസിഡൻ്റ് ബിനോയ് എബ്രഹാം, സെക്രട്ടറി ശ്രീ. ജോബിൻ സാജു, ട്രെഷറർ ശ്രീ. ജോസഫ് ചാക്കോ എന്നിവർ പറഞ്ഞു.