
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഓറഞ്ച് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
അതിശക്തമായ മഴയെത്തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കോട്ടയം സ്റ്റാർ ജംങ്ഷന് സമീപം പറപ്പള്ളിൽ ടയേഴ്സിന് സമീപം, ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ റോഡിൽ വെളളക്കെട്ട് രൂപപ്പെട്ടിട്ട് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഒരോപോലെ ബദ്ധിമുട്ടിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയിടം പാലത്തിൽ വെള്ളം കയറി .മണിമലയാറ്റിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു.തീരവാസികൾ മുൻകരുതൽ എടുക്കണം
ചാമംപതാൽ ഗവണ്മെന്റ് LP സ്കൂൾ ൽ വെള്ളം കയറി. പുതിയ സ്കൂൾ കെട്ടിടവും വെള്ളത്തിൽ.കൊടുങ്ങൂർ – മണിമല റോഡിൽ മഞ്ഞാക്കൽപ്പടി ഭാഗത്ത് വെള്ളം കയറി . വാഹന ഗതാഗതം തടസ്സപ്പെട്ടു . വീടുകളിൽ വെള്ളം കയറി .