അതിശക്തമായ മഴ ; കോട്ടയം ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : രണ്ടു ദിവസമായി പെയ്യുന്ന അതിശക്തമായ മഴയിൽ പൊതുസുരക്ഷാ മുൻനിർത്തി ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ സെന്റ് അൽഫോൻസ് പള്ളി പാരിസ് ഹാളിലും വാകത്താനം വില്ലേജിൽ തൃക്കോത്ത് ഗവൺമെന്റ് എൽ.പി. സ്കൂളിലുമാണ് ക്യാമ്പുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പുകളിൽ 17 പേരുണ്ട്. ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.