video
play-sharp-fill

മറുനാടന്‍ മലയാളി ഓഫീസിൽ റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറും പിടിച്ചെടുത്ത് പൊലീസ്; സ്ഥാപനത്തില്‍ പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം; ഷാജൻ സ്കറിയക്കായുള്ള തിരച്ചിൽ തുടരുന്നു

മറുനാടന്‍ മലയാളി ഓഫീസിൽ റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറും പിടിച്ചെടുത്ത് പൊലീസ്; സ്ഥാപനത്തില്‍ പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം; ഷാജൻ സ്കറിയക്കായുള്ള തിരച്ചിൽ തുടരുന്നു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മറുനാടൻ മലയാളി
തിരുവനന്തപുരം പട്ടം ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡിൽ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു.

29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥാപനത്തില്‍ പ്രവേശിക്കരുത് എന്നും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 12 മണിയോടെ ആണ് നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയില്‍ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ്.

തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളില്‍ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോര്‍ട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാല്‍ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.

പിവി ശ്രീനിജൻ എം എല്‍ എയ്ക്കെതിരെ നടത്തിയ അപകീ‍ര്‍ത്തികരമായ പരാമ‍ര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനല്‍ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച്‌ കേസ് എടുത്തിരുന്നു. ഇതില്‍ ഷാജൻ സ്കറിയ മുൻകൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.