ഞങ്ങള്‍ക്കും വേണം അവധി !; പുഴയ്ക്ക് അക്കരെയുള്ള എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചു, മഴക്കെടുതി പുഴയ്ക്ക് അക്കരെയും ഇക്കരെയും ഒരുപോലെ തന്നെ ! ; കോട്ടയം ജില്ലാ കളക്ടറുടെ ഫേയ്സ്ബുക്ക് പേജിലെ ‘അവധി അപേക്ഷകള്‍’

Spread the love

സ്വന്തം ലേഖകൻ  

കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ ഓരോ ദിനവും മഴക്കെടുതിയുടെ ദുരിതവും വര്‍ധിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ഇതിനെ തുടര്‍ന്ന് കോട്ടയം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഞങ്ങള്‍ക്കും അവധി തരണേയെന്ന് അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ് വിരുതൻമാർ. കളക്ടറുടെ കമന്‍റ് ബോക്സ് നിറയെ അവധി ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനകളുടെ പെരുമഴയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളുടെ ആവശ്യം കുറച്ച്‌ മനസാക്ഷിയുണ്ടെങ്കില്‍ അവധി താ, ഇവിടെ പാലമെല്ലാം മുങ്ങിയെന്നാണ്. മേവള്ളൂര്‍‌ക്കാരന്‍റെ ആധി മൂവാറ്റുപുഴ ആറ് കവിഞ്ഞൊഴുകുന്നതാണ്. മൂവാറ്റുപുഴ ആറ് നിറഞ്ഞൊഴുകുകയാണ്.

മിക്കവീടുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പനിയാണ്. പുഴയ്ക്ക് അക്കരെ എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. മഴക്കെടുതി പുഴയ്ക്ക് അക്കരെയും ഇക്കരെയും ഒരുപോലെയാണ്. ഹൈസ്കൂളിനെങ്കിലും നാളെ അവധി കൊടുത്തുകൂടെ മേഡം. ദയവായി അവധി തരൂ- മേവള്ളൂര്‍ക്കാരൻ കരച്ചിലിന്‍റെ വക്കിലാണ്.

മറ്റൊരു വിരുതൻ പറയുന്നത് നാളെ പരീക്ഷയാണ്. അവധി തരുമോ? ഒന്നും പഠിച്ചിട്ടില്ല എന്നാണ്. രാവിലെ ഒൻപതിന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കരുതേ… ഉണ്ടെങ്കില്‍ രാത്രിയില്‍ തന്നെ പ്രഖ്യാപിക്കണേയെന്നാണ് മറ്റൊരാളുടെ ആവശ്യം. ഇത്തരത്തില്‍ രസകരമായ അവധിക്കപേക്ഷയാണ് കളക്ടറുടെ കമന്‍റ് ബോക്സ് നിറയെ.