വീണ്ടും പിഴയിട്ടതിൽ പിഴവ് പറ്റി എ.ഐ ക്യാമറ ! ; ഹെല്‍മറ്റ് ധരിക്കാത്തതിന് കാറുകാരന് പെറ്റി ; ഇത്തവണ നറുക്ക് വീണത് കോഴിക്കോട് പാനൂര്‍ സ്വദേശിക്ക്

Spread the love

സ്വന്തം ലേഖകൻ 

കോഴിക്കോട്: വീണ്ടും പിഴയിട്ടതിൽ പിഴവ്. കോഴിക്കോട് പാനൂര്‍ സ്വദേശിക്കാണ് ഇത്തവണ നെറുക്കു വീണത്. മൊബൈല്‍ മെസേജ് വഴിയാണ് നോട്ടീസ് എത്തിയത്. കാര്‍ മാത്രമുള്ള ഹിഷാമിന് ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിനുള്ള പിഴയാണ് അടിച്ച് വന്നിരിക്കുന്നത്.

ജൂണ്‍ 24 നാണ് ബൈക്ക് ഓടിച്ചതായി കാണിക്കുന്നത്. എ ഐ ക്കു പെറ്റി അടിക്കുന്നതില്‍ പിഴക്കുകയാണ്. എന്നാല്‍ ഈ ദിവസം ഹിഷാം പേരാമ്പ്രയില്‍ തന്നെയുണ്ടായിരുന്നു. ഇദ്ദേഹത്തിന് ബൈക്കുമില്ല. അതേസമയം അറിയിപ്പിലെ ബൈക്കിന്റെ ഫോട്ടോയില്‍ KL 18 AB 3040 എന്ന നമ്പറാണ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിഷാമിന് ഒരു ഇന്നോവ കാറാണുള്ളത്. മഞ്ചേരിയില്‍ KL 58 A 3040 എന്ന നമ്പരിലുള്ള ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റില്ലെന്നാണ് ഹിഷാമിന് ലഭിച്ച സന്ദേശം. നിയമലംഘനത്തിന് 500 രൂപ പിഴയടക്കാനാണ് മൊബൈലില്‍ അറിയിപ്പ് കിട്ടിയത്.

നോട്ടീസ് അയക്കുമ്പോള്‍ കൃത്യത പാലിച്ചില്ലെങ്കില്‍ നിയമം പാലിച്ച്‌ വാഹനം ഓടിക്കുന്നവര്‍ക്ക് പ്രയാസമാണെന്നാണ് ഹിഷാം പറയുന്നത്. ആവശ്യം ഇല്ലാതെ പിഴ അടച്ചു ജങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലേക്ക് ക്യാമറ നീങ്ങുന്നു.

പരാതിയുമായി തലശ്ശേരി ആര്‍ ടി.ഒ ഓഫീസുമായി ബന്ധപ്പെട്ടവരെ കണ്ടെങ്കിലും ഇതു സംബന്ധിച്ച്‌ കത്തയക്കാനാണ്
ഹിഷാമിന് മറുപടി കിട്ടിയത്. ഓഫീസില്‍ നിന്ന് നോട്ടീസയക്കുമ്പോഴുള്ള പിഴവാണെന്നാണ് കരുതുന്നത്.