തണുത്തു വിറച്ച് കേരളക്കര ; ഇന്നും അതിതീവ്ര മഴ, അതീവ ജാഗ്രതാ നിര്‍ദ്ദേശിച്ച്‌ മുഖ്യമന്ത്രി, ഇന്ന് രണ്ട് ജില്ലകള്‍ക്ക് പൊതു അവധി

Spread the love

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയുടെ ദുരിതവും വര്‍ധിക്കുന്നു. മഴയില്‍ കാസര്‍കോട് പുത്തിഗെയില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

സംസ്ഥാനത്താകെ നിരവധി മേഖലകളില്‍ കാര്യമായ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധിയും, കാസര്‍കോട് കോളേജുകള്‍ക്ക് ഒഴികെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളത്ത് റെഡ് അലേര്‍ട്ടും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടായിരിക്കും.

എറണാകുളത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്ന മേഖലയിലുള്ളവരോട് മാറി താമസിക്കാനും നിര്‍ദ്ദേശം നല്‍കി.