കോട്ടയം ചിങ്ങവനത്ത് വീടിന് മുൻപിൽ ബൈക്കിലിരുന്ന് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനവും സ്വയംഭോഗവും; അറസ്റ്റിലായ യുവാവിന് ജാമ്യം; പ്രതിക്ക് വേണ്ടി ഹാജരായത് അഡ്വ. വിവേക് മാത്യു വർക്കി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: യുവതിക്ക് നേരെ പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനവും സ്വയംഭോഗവും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവിന് ജാമ്യം.

ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. പ്രതിക്കു വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകുന്നേരം ചിങ്ങവനം പരുത്തുംപാറ മൂലംകുളത്തായിരുന്നു സംഭവം. കുറിച്ചിയിൽ വാടകവീട്ടിൽ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോ (45)യെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. തുടർന്ന് ഐപിസി 354 A ,550,119 A വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഇടവഴിയിൽ ബൈക്കും നിർത്തി നിന്ന ഇയാൾ യുവതി വരുന്നത് ദൂരെനിന്നുകണ്ടതോടെ നഗ്നതാപ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. പരസ്യമായി ബൈക്കില്‍ ഇരുന്നായിരുന്നു യുവാവിന്‍റെ അതിക്രമം.

യുവാവ് കാട്ടിയ അതിക്രമം വീഡിയോയിൽ പകർത്തിയ യുവതി ക്ഷുഭിതയായി പ്രതികരിക്കുകയും ചെയ്തു. അതോടെ ഇയാൾ ബൈക്ക് സ്റ്റാർട്ടുചെയ്ത് ഓടിച്ചുപോയി. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് രണ്ടും സ്റ്റിക്കർ ഉപയോഗിച്ച് മറച്ചാണ് യുവാവ് എത്തിയത്.