
സ്വന്തം ലേഖിക
കട്ടപ്പന: പെണ്‍സുഹൃത്തിനെ ലഹരിമരുന്ന് കേസില്‍ പെടുത്താൻ ശ്രമിച്ചയാള്‍ എക്സൈസിന്റെ പിടിയില്‍.
കട്ടപ്പന ഉപ്പുതറ കണ്ണംപടി പണത്തോട്ടത്തില്‍ ജയൻ (38) ആണ് പിടിയിലായത്.
പെണ്‍സുഹൃത്തിന്റെ പേഴ്സില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചാണ് ഇയാള്‍ കേസില്‍ കുടുക്കാൻ ശ്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പൊൻകുന്നത്തെ വാടക വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയും കട്ടപ്പനയില്‍ എത്തിയ ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ബാഗ് വാങ്ങിക്കൊണ്ടുവരാമെന്ന് പറഞ്ഞ് യുവതിയുടെ ബാഗില്‍ നിന്ന് ഇയാള്‍ പണമെടുത്ത് പുറത്തേക്കുപോയി.
യുവതിയുടെ ഫോണും ഇയാള്‍ കൈക്കലാക്കി. ഇതിനിടെയാണ് എംഡിഎംഎ യുവതിയുടെ പഴ്സില്‍ ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.
ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി സ്വന്തം ഫോണില്‍ നിന്ന് എക്സൈസ് ഓഫിസിലേക്ക് വിളിക്കുകയും എംഡിഎംഎയുമായി യുവതി ലോഡ്ജില്‍ താമസിക്കുന്നതായി അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം ലോഡ്ജ് മുറിയില്‍ എത്തി പരിശോധന നടത്തുകയും യുവതിയുടെ പഴ്സില്‍ നിന്ന് 300 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്തു.