കുടുംബശ്രീ ലോണ്‍ തട്ടിപ്പ്: അംഗങ്ങൾ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉപയോ​ഗിച്ചു; വ്യാജ ഒപ്പും സീലും ഉപയോ​ഗിച്ച് തട്ടിയെടുത്തത് ‌ഒരു കോടിരൂപ; രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കുടുംബശ്രീ ലോണ്‍ തട്ടിപ്പ് കേസില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കോര്‍പറേഷന്‍ 20-ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളായ നിഷ, ദീപ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്. കുടുംബശ്രീ ലോണിനെ പിന്‍പറ്റി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.

കൊച്ചി കോര്‍പറേഷന്‍ 20-ാം ഡിവിഷനിലെ ദൃശ്യ ഗ്രൂപ്പിലെ അംഗമാണ് പിടിയിലായ നിഷ. 20-ാം ഡിവിഷനിലെ തന്നെ മറ്റൊരു ഗ്രൂപ്പായ ഒരുമയിലെ അംഗമാണ് ദീപ. കൗണ്‍സിലര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, എ.ഡി.എസ്. അംഗങ്ങളുടെയെല്ലാം ഒപ്പും വ്യാജ സീലും ഉപയോഗിച്ച് കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളില്‍ മാത്രം ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും തട്ടിപ്പ് നത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് വായ്പയ്ക്ക് വേണ്ടി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പു സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്ന പതിവുണ്ട്. കുടുംബശ്രീയുടെ വിവിധ ഘടകങ്ങളില്‍നിന്ന് അംഗീകരിച്ചുനല്‍കുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക.

ഇത്തരത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ അനുവദിച്ചു നല്‍കിയ വായ്പയുടെ മറവിലാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ നിലവില്‍ത്തന്നെ വായ്പയെടുത്തിട്ടുണ്ട്. അതിനു പിറകെയാണ് ഇവരുടെ പേരില്‍ വ്യാജമായി മറ്റൊരു വായ്പകൂടി തട്ടിപ്പുസംഘം എടുത്തിരിക്കുന്നത്.

കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും തട്ടിപ്പ് നത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ബാങ്ക് വായ്പയ്ക്ക് വേണ്ടി സമർപ്പിച്ച രേഖകളിൽ സംശയം തോന്നിയ ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പു സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്.