play-sharp-fill
ഫൈൻ അടപ്പിക്കലും ഫ്യൂസ് ഊരലും; തുടങ്ങിവെച്ച അങ്കത്തിൽ കെഎസ്ഇബിക്ക് ചെക്ക് പറഞ്ഞ് മോട്ടോർ വാഹന വകുപ്പ്;  ആർടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോർഡ് വെച്ചു; കാസർഗോഡ്  കരാർ അടിസ്ഥാനത്തിൽ  ഓടുന്ന വാഹനത്തിന് 3250  പിഴയിട്ടു മോട്ടോർ വാഹനവകുപ്പ്

ഫൈൻ അടപ്പിക്കലും ഫ്യൂസ് ഊരലും; തുടങ്ങിവെച്ച അങ്കത്തിൽ കെഎസ്ഇബിക്ക് ചെക്ക് പറഞ്ഞ് മോട്ടോർ വാഹന വകുപ്പ്; ആർടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോർഡ് വെച്ചു; കാസർഗോഡ് കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് 3250 പിഴയിട്ടു മോട്ടോർ വാഹനവകുപ്പ്

സ്വന്തം ലേഖകൻ

കാസർഗോഡ്: ഫൈൻ അടപ്പിക്കലും ഫ്യൂസ് ഊരലുമായി സംസ്ഥാനത്ത് കെഎസ്ഇബിയും മോട്ടോർ വാഹനവകുപ്പും അങ്കം തുടരുന്നു. കല്പറ്റയിൽ തുടക്കമിട്ട പോരിര് കാസർകോട് തുടർക്കഥയാകുന്നു. കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു.

ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. കൽപ്പറ്റയിൽ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ബിൽ തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്.

ജൂലൈ 1ന് രാവിലെ ജീവനക്കാർ എത്തിയാണ് ഫ്യൂസൂരിയത്. ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ നിലവിൽ കുടിശ്ശികയുണ്ട്. ബിൽ തുക കുടിശികയായതിനാലാണ് ഫ്യൂസൂരിയതെന്നും മറ്റു കാരണങ്ങളില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ വകുപ്പുകൾ തമ്മിൽ പരസ്പരം പിഴ ഈടാക്കൽ, ഫ്യൂസ് ഊരൽ നടപടികൾ അടിക്ക് തിരിച്ചടി മാതൃകയിൽ പുരോഗമിക്കുന്നതിന്റെ തുടർച്ചയായി മട്ടന്നൂരിലെ ഫ്യൂസൂരലും മോട്ടർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി.

വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്നാണ് നടപടി. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന കൺട്രോൾ റൂം കെട്ടിടത്തിന്റെ ഫ്യൂസ് ആണ് ഊരിയത്. ഇതിന് പിന്നാലെയാണ് കാസർഗോഡ് കെഎസ്ഇബിക്ക് എംവിഡി തിരിച്ചടി നൽകിയത്.