play-sharp-fill
ഈരാറ്റുപേട്ട തീക്കോയി റോഡിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മൂന്നു ബൈക്കുകളിലും കാൽനട യാത്രക്കാരനേയും ഇടിച്ചിട്ടു; നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി

ഈരാറ്റുപേട്ട തീക്കോയി റോഡിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മൂന്നു ബൈക്കുകളിലും കാൽനട യാത്രക്കാരനേയും ഇടിച്ചിട്ടു; നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ട തീക്കോയിയിൽ നിയന്ത്രണംവിട്ട കാർ മൂന്നു ബൈക്കുകളിലും കാൽ നടയാത്രക്കാരനെയും ഇടിച്ചിട്ടു. അപകടം ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിന്നുടർന്ന് പിടികൂടി.

ഇന്ന് രാവിലെയാണ് വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് വന്ന സാൻട്രോ കാർ ടൗണിൽ പാർക്ക് ചെയ്ത മൂന്നു ബൈക്കുകളിലും കാൽനടയാത്രക്കാരനേയും ഇടിച്ചിട്ടു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാരായ യുവാക്കൾ പിന്തുടർന്ന് തീക്കോയി ടൗണിന് സമീപത്തുനിന്നും പിടികൂടി. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിടിച്ച് പരിക്കേറ്റ ഒറ്റയീട്ടി കുരുവംപ്ലാക്കൽ ദേവസ്യാച്ചൻ എന്നയാളെ ഗുരുതരമായ പരിക്കോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.