
ഇടവഴിയിൽ ബൈക്കും നിർത്തി യുവതിയ്ക്കു നേരെ നഗ്നതാപ്രദർശനവും സ്വയംഭോഗവും നടത്തിയ സിബി മുൻപും സമാനകേസിൽ പിടിയിലായ ആൾ; ഫോണെടുത്ത് വീഡിയോ പകർത്തിയ യുവതി കൈയ്യിലിരുന്ന കുടകൊണ്ട് ഇയാളെ മർദ്ദിച്ചു; ആളെവിളിച്ചു കൂട്ടുമെന്ന് പറഞ്ഞതോടെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇയാൾ അതിവേഗം ഓടിച്ചുപോയി ; യുവാവിനെ ക്യാമറയിൽ കുടുക്കിയ യുവതി സോഷ്യൽ മീഡിയിയിൽ താരമായി
സ്വന്തം ലേഖകൻ
കോട്ടയം: യുവതിക്ക് നേരെ പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനവും സ്വയംഭോഗവും ചെയ്ത സംഭവത്തിൽ യുവാവിനെ ക്യാമറയിൽ കുടുക്കി യുവതി ഹീറോയായി. ഞായറാഴ്ച വൈകുന്നേരം ചിങ്ങവനം പരുത്തുംപാറ മൂലംകുളത്തായിരുന്നു സംഭവം. കുറിച്ചിയിൽ വാടകവീട്ടിൽ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോ (45)യാണ് പൊലീസ് പിടിയിലായത്.
ഇടവഴിയിൽ ബൈക്കും നിർത്തി നിന്ന ഇയാൾ യുവതി വരുന്നത് ദൂരെനിന്നുകണ്ടതോടെ നഗ്നതാപ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തത്. പരസ്യമായി ബൈക്കില്‍ ഇരുന്നായിരുന്നു യുവാവിന്‍റെ അതിക്രമം. യുവാവ് കാട്ടിയ അതിക്രമം വീഡിയോയിൽ പകർത്തിയ യുവതി ക്ഷുഭിതയായി പ്രതികരിക്കുകയും ചെയ്തു. അതോടെ ഇയാൾ ബൈക്ക് സ്റ്റാർട്ടുചെയ്ത് ഓടിച്ചുപോയി. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് രണ്ടും സ്റ്റിക്കർ ഉപയോഗിച്ച് മറച്ചാണ് യുവാവ് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ചിങ്ങവനം പൊലീസിൽ പരാതിനൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മുൻപ് വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. യുവാവ് നഗ്നത പ്രദർശിപ്പിച്ചപ്പോൾ ആ യുവതി തന്നെയാണ് ആക്രോശിച്ചുകൊണ്ട് ഫോണിന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയത്.
പെൺകുട്ടി നൽകിയ വിവരങ്ങളുടേയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹിതനായ പ്രതി ഭാര്യയുമായി വേർപിരിഞ്ഞുകഴിയുകയാണ്. മുന്പും ഇയാൾ പൊതുസ്ഥലങ്ങളിൽ നഗ്‌നതാപ്രദർശനം നടത്തിയിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.