സ്വന്തം ലേഖകൻ
കുമരകം: വിദേശയൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി പ്രവേശനം നേടിയ ബിബിൻ സാജനെ അനുമോദിച്ച് കുമരകം ചങ്ങാതിക്കൂട്ടം.
സ്കോട്ട്ലാൻഡിലെ ഹെറോയിട്ട് വാട്ട് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രവേശനം നേടിയ കുമരകം പള്ളിച്ചിറ ബിബിൻ സാജനെ കുമരകം ചങ്ങാതിക്കൂട്ടം ഉപഹാരം നൽകി അനുമോദിച്ചു. പോളിമേഴ്സ് ടോക്സിക്കോളജിക്കൽ സ്റ്റഡീസിൽ ഗവേഷക വിദ്യാർത്ഥിയായിട്ടാണ് ബിബിൻ പ്രവേശനം നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് വി ജി അജയൻ, സെക്രട്ടറി സിബി ജോർജ്, മറ്റ് ഭാരവാഹികളായ കെ സുരേന്ദ്രൻ, എസ് സുനിൽ, കെ. ടി രഞ്ജിത്ത്, മഹേഷ് ബാബു, പി ഡി പ്രമോദ് , ബിജു കെ തമ്പി എന്നിവർ ബിബിൻ്റെ വീട്ടിലെത്തി മെമൻ്റോ നൽകിയാണ് ആദരിച്ചത്.
കുമരകം പള്ളിച്ചിറ പുത്തൻപുരയിൽ സാജൻ – ആലീസ് ദമ്പതികളുടെ മകനാണ് ബിബിൻ. ജൂലൈ 10 ന് സ്കോട്ട് ലൻ്റിലേക്ക് യാത്ര തിരിക്കും.